2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ സമയമുണ്ടെന്നും തിടുക്കം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായതിനേക്കാള്‍ അധികം നോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിയമസാധുത തുടരുമെന്നും ഉപഭോക്താക്കളില്‍ നിന്ന് രണ്ടായിരം രൂപ നോട്ട് സ്വീകരിക്കാന്‍ കടയുടയമകള്‍ വിസമ്മതിക്കരുതെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. ചില ലക്ഷ്യങ്ങളോടെയാണ് 2,000 രൂപ നോട്ട് ഇറക്കിയത്. അത് പൂര്‍ത്തിയായി. 2,000ത്തിന്റെ എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →