പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് ബാധിച്ച് മരണപ്പെടുന്നത് എന്നൊരു മിഥ്യാധാരണ പലർക്കും ഇടയിൽ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ ചെറുപ്പക്കാരുടെ മരണസംഖ്യ മനസ്സിലാകും എന്നും, കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടത് ആണെന്നും മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന കാലമാണെന്നും മലയാളികളുടെ പ്രിയ നടൻ ഷെയ്ൻ നിഗം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷെയിൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രായമുള്ളവർ, രോഗമുള്ളവർ, എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാധാരണ പലർക്കും ഇടയിൽ നിലനിന്നിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കണക്ക് പരിശോധിച്ചാൽ നമുക്കിടയിലെ ചെറുപ്പക്കാരുടെ ചെറുപ്പക്കാരികളുടെ മരണസംഖ്യ വർദ്ധനവ് മനസ്സിലാകും . അതിനാൽ ഇത്തരം മിഥ്യാധാരണകൾ മാറ്റിവെച്ചു അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും സുരക്ഷയും ജീവനും കാത്തുസൂക്ഷിക്കണമെന്ന് ഒരു ഉത്തരവാദിത്തം ഉണ്ട് നമുക്ക് . രാഷ്ട്രീയവും സ്വാർത്ഥ താല്പര്യങ്ങളും മാറ്റിവെച്ച് ഇത് ഒന്നിച്ച് അത് ജീവിക്കേണ്ട സമയമാണ്.
മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്. മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനും ആണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം . ഡബിൾ മാസ്ക്ക് ശീലമാക്കുക. പുറത്തുപോയി വന്നാൽ സാനിറ്റൈസർ ഉപയോഗിക്കുക. പറ്റിയാൽ ഒരു കുളി പാസ്റ്റാക്കുക. നമ്മുക്ക് ഈ കൊച്ചു ജീവിതം ഇങ്ങിനെ സന്തോഷത്തിൽ ജിവിച്ചു തീർക്കേണ്ടതാണ്. വീണ്ടും കാണേണ്ടവരാണ്.