സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്ന മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്നു.

ചളിക്കവട്ടത്താണിപ്പോൾ താമസം. ചിറയിൻകീഴ് ചാവർകോട് റിട്ട രജിസ്ട്രാർ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം. സ്‌കൂൾ പഠനം പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സർക്കാർ ഹൈസ്‌കൂളിലും. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഗണിതശാസത്രത്തിൽ ബിരുദം. 1964-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽ.എടുത്തു. സ്മാർട് സിറ്റി, എച്ച്.എം.ടി, ഗോൾഫ് ക്ലബ്ബ് ഏറ്റടെുക്കൽ, എസ്.എൻ.സി ലാവ്ലിൻ തുടങ്ങിയ കേസുകളിൽ സർക്കാറിനുവേണ്ടി ശ്രദ്ധേയമായ നിലപാടുകളാണ് എ.ജിയായിരിക്കെ അദ്ദേഹം സ്വകീരിച്ചത്..

അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ്. ചന്ദ്രികയാണ് ഭാര്യ. ചെറുപ്പം തൊട്ടുള്ള കൂട്ട് ജീവിതയാത്രയിലും തുടരുകയായിരുന്നു. മകൾ: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ. ദീപക് (എൻജിനീയർ ദുബായ്). മരുമക്കൾ: അഡ്വ.എസ്. രമേശ് (ഹൈക്കോടതി) നിലീന.

Share
അഭിപ്രായം എഴുതാം