പോസ്റ്റര്‍ രചനാ മത്സരം

തൃശ്ശൂർ: നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. സുരക്ഷിതമാക്കാം വീട്ടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പോസ്റ്റര്‍ അതാത് ഓഫീസിന് മുന്നില്‍ നവംബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി പ്രദര്‍ശിപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പോസ്റ്ററുകള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കും.

Share
അഭിപ്രായം എഴുതാം