ഉത്രയും വിസ്മയയും ആവർത്തിക്കരുതെന്ന് ആഗ്രഹിച്ചു; പക്ഷേ 7 വർഷത്തിനിടെ പൊലിഞ്ഞത് 92 പെൺജീവിതങ്ങൾ

കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. ഏഴു വർഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും ആയിരക്കണക്കിന് വേറെയും.

ഉത്രയും വിസ്മയയും ആവർത്തിക്കാതിരിക്കട്ടെ എന്ന് കേരളം ആഗ്രഹിച്ചു, ഇവർ അനുഭവിച്ചത് വിവാഹ ശേഷമുള്ള പീഡനമാണെങ്കിൽ ഷഹന എന്ന 26 വയസ്സ് മാത്രമുള്ള ഡോക്ടറെ, വിവാഹത്തിനുമുൻപ് തന്നെ സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീധന പീഡനങ്ങൾക്ക് കുറവില്ല.

കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ് കണക്കുകൾ

2016- 25 മരണം
2017- 12
2018- 17
2019- 8
2020- 6
2021- 9
2022- 8
2023( ഒക്ടോബർ വരെ) – 7 മരണങ്ങൾ

ഗാർഹിക പീഡനത്തിന്റെ പേരിൽ എടുത്തിരിക്കുന്ന കേസുകളുടെ കണക്ക് വേറെയുണ്ട്.
2016- 3455
2017- 2856
2018- 2046
2019- 2970
2020 – 2707
2021- 4997
2022- 5019
2023 ( ഒക്ടോബർ വരെ) – 3997

അനുദിനം ഉന്നതിയിലേക്ക് എന്ന് അഭിമാനിക്കുന്ന നാട്ടിൽ എന്ന് അവസാനിക്കും. ഈ നാണക്കേട്

Share
അഭിപ്രായം എഴുതാം