നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്‍ ബോംബ്‌ എന്നിവ കണ്ടെത്തി

കണ്ണൂര്‍: കണ്ണവം കളളുഷാപ്പിനടുത്ത്‌ ശിവജി നഗറിലെ ശ്രീനാരായണ മന്ദിരത്തിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന്‌ 6 വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം.

കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന്‌ കണ്ണവം പോലീസും, കാഡും, ഡോഗ്‌ സക്വാഡും നടത്തിയ തെരച്ചിലിലാണ്‌ ആയുധ ശേഖരം പിടിച്ചെടുത്തത്‌. സംഭവത്തെ തുടര്‍ന്ന്‌ പൂഴിയോട്‌ കോളനിയിലും പോലീസ്‌ പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം