മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്​ വിദേശ പഠനത്തിന്​ അവസരമൊരുക്കും -മന്ത്രി

കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ വി​ദേ​ശ​ത്ത് ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സ​ർ​ക്കാ​റി​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ​മേ​ഖ​ല വി​ക​സ​ന​ത്തെ കു​റി​ച്ച സം​സ്ഥാ​ന​ത​ല ശി​ൽ​പ​ശാ​ല കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (കു​ഫോ​സ്) ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, ക​ട​ലി​ലെ എ​ല്ലാ വി​ഭ​വ​ങ്ങ​ളു​ടെ​യും ചൂ​ഷ​ണ​ത്തി​ന് അ​ര​ങ്ങൊ​രു​ക്കു​ന്ന കോ​ർ​പ​റേ​റ്റ് വ​ത്ക​ര​ണ​ത്തെ ചെ​റു​ത്ത്​ തോ​ൽ​പി​ക്ക​ണം. ക​ട​ലി​ന്‍റെ അ​വ​കാ​ശി​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ ക​ട​ലി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Share
അഭിപ്രായം എഴുതാം