യുക്രെയിനിൽ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്‌ത് യുഎസ്പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

വാഷിങ്ടൺ: യുക്രെയിനിലെ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് യുഎസ്. യുക്രെയിനിന്‍റെ പരമാധികാരവും അതിരുകളും അംഗീകരിച്ചു കൊണ്ടുള്ള ഏതു രാജ്യത്തിന്‍റേയും സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുഎസ് അറിയിച്ചു.

യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമാണ്. അവർക്ക് നിരവധി സൈനികരെയും യുദ്ധോപകരണങ്ങളും നഷ്ടമായി. നിരവധി രാഷ്‌ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവരുടെ സമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. സംഘർഷത്തിന്‍റെ തുടക്കംമുതൽ അന്താരാഷ്ട്രതലത്തിൽ യുക്രെയ്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും റഷ്യയ്ക്ക് തിരിച്ചടിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമ്പദ്‍വ്യവസ്ഥയിൽ യുദ്ധം ഏൽപ്പിക്കുന്ന ആഘാതം നേതാക്കൾ ചർച്ച ചെയ്തു. അന്താരാഷ്ട്രനിയമങ്ങൾക്കും യുഎൻ ചാര്‍ട്ടറിനും അനുസൃതമായി വിഷയത്തിൽ ഇടപെടുമെന്ന് ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. മാത്രമല്ല, യുദ്ധാനന്തര യുക്രെയിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം