എച്ച്.ടു.ഒ ഫ്ളാറ്റ് ലേലം മാറ്റി

February 5, 2023

മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്. ടു. ഒ പാർപ്പിട സമുച്ചയത്തിന്റെ  നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആന്‍റ് ഡെവലപ്പേഴ്‌സ് ഉടമയുടെ ഉടമസ്ഥതയിലുള്ള …

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുള്‍ പ്രവേശനം

February 5, 2023

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ …

വൈഗ 2023 DPR ശില്പശാലയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

February 5, 2023

കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ DPR ശില്പശാലയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭാവി കാർഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ 2023 ന്റെ ഭാഗമായി DPR ശിൽപശാല നടത്തുന്നത്. 2023 ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. SFAC കേരള നേതൃത്വം നയിക്കുന്ന ശില്പശാലയിൽ …

കിക്മയിൽ എം.ബി.എ

February 5, 2023

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2023-25 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. ഓൺലൈനായി www.kicma.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ …

ഡാറ്റ ജേർണലിസം ശില്പശാല

February 5, 2023

കേരള മീഡിയ അക്കാദമി ഗൂഗിൾ ന്യൂസ് ഇനീഷിയേറ്റീവ്‌സ്-ഡാറ്റ ലീഡ്സ്  സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ ഡാറ്റ  ഡയലോഗ്, കളക്ഷൻ, സോർസിങ്, എക്സ്ട്രാക്ഷൻ, അനലൈസിസ് ആൻഡ് വെരിഫിക്കേഷൻ, വിഷ്വലൈസേഷൻ എന്നീ വിഷയങ്ങളിൽ ഡാറ്റ ജേണലിസം രംഗത്തെ …

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി

February 3, 2023

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്ധനത്തിന്റെയും സ്‌പെയർപാർട്‌സിന്റെയും വിലവർധനയുെട അടിസ്ഥാനത്തിൽ ചരക്ക് വാഹനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് വാഹന ഉടമകൾ ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകളുടെയും …

റബ്ബർ പാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലനം

February 3, 2023

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, ചങ്ങനാശ്ശേരിയിൽ ഫെബ്രുവരി 14, 15 തീയതികളിൽ ‘റബ്ബർ പാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന’ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 | 9846797000 എന്നീ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

കളമശേരി ഗവ:ഐ.ടി.ഐ യില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകള്‍

February 3, 2023

ഗവ:ഐ.ടി.ഐ കളമശ്ശേരി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക് ഹോം അപ്ലയന്‍സസ്, ടൂള്‍ ആന്റ് ഡൈ മേക്കിംഗ്, മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഓട്ടോകാഡ് ആന്റ് …

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും

February 1, 2023

2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കുമെന്ന് സപ്‌ളൈകോ അറിയിച്ചു. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള കർഷകർ  www.supplycopaddy.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, കൃഷിസ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ …

ഗതാഗതം നിരോധിച്ചു

February 1, 2023

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ഫെബ്രുവരി ഒന്നു മുതൽ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങൾ എസ്.എസ് കോവിൽ റോഡു വഴിയോ, ഹൗസിംഗ് ബോർഡ് മോഡൽ …