
ബജറ്റ് 2023: നവ ഇന്ത്യ യാഥാര്ത്ഥ്യത്തിലേക്കോ?
ധനകാര്യമന്ത്രി നിര്മലാ സീതാരാമന് രാജ്യത്തിനു മുന്പാകെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റിനെ വിലയിരുത്തേണ്ടത് കേവലം പ്രഖ്യാപനങ്ങളെ മുന്നിര്ത്തിയാവരുത്. മറിച്ച്, ബജറ്റിന്റെ നിര്വ്വചനത്തിനും ഉദ്ദേശ-ലക്ഷ്യങ്ങളെ മുന്നിര്ത്തിയുമായിരിക്കണം. അതോടൊപ്പം, കടുത്ത വെല്ലുവിളികളിലൂടെയാണ് കഴിഞ്ഞ മൂന്നുവര്ഷം ഇന്ത്യന് സമ്പദ്വ്യവസ്ഥ കടന്നുപോയത് എന്നതും ഓര്ക്കണം. കോവിഡ്-19 മഹാമാരി, യുക്രൈന് യുദ്ധം, …