കണ്ണൂർ : കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ . ഉപരാഷ്ട്രപതിയായിട്ടല്ല ഒരു പഴയ ആറാം ക്ലാസുകാരനായി. അമ്മയെ പോലെ താൻ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കഴിഞ്ഞുപോയ വർഷങ്ങളുടെ കണക്കുകൾ ഇരുവരും മറന്നു. രണ്ടുപേരും ആ സ്‌കൂൾ കാലത്തേക്ക് മടങ്ങിപ്പോയി
സ്‌കൂളിൽ കണക്ക് പഠിപ്പിച്ച രത്ന ടീച്ചറെ കാണാനാണ് ഉപരാഷ്ട്രപതി പാനൂർ ചമ്പാട് എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ എയർ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉപരാഷ്ട്രപതി കാറിലാണ് രത്‌നടീച്ചറുടെ ചമ്പാട്ടെ വീട്ടിലെത്തുന്നത്. ടീച്ചർ സ്‌നേഹം ചേർത്ത് വിളമ്പിയ ഇഡ്ഡലിയും ചിപ്‌സും ആസ്വദിച്ച് കഴിച്ച ശേഷമാണ് ധൻകർ മടങ്ങിയത്.