ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF ) 2024 ജൂൺ 07 മുതൽ ജൂൺ 14 വരെ ( ഒരാഴ്ചകാലം ) നീണ്ട സോഷ്യൽ മീഡിയ സംസ്ഥാന ക്യാമ്പയിൻ ഇന്ന് ( ജൂൺ 14 വെള്ളിയാഴ്ച) സമാപനമാണ്.

കൊല്ലരുത് ഈ മക്കളെ….. എന്ന പേരിലുള്ള ഈ ക്യാമ്പയിൻ ഇനിയും മരവിച്ചിട്ടില്ലാത്ത കേരളത്തിലെ മനുഷ്യ മനസാക്ഷിക്ക് മുൻപിൽ വെക്കുന്ന ഒരു അപേക്ഷയാണ്. ഭിന്നശേഷിക്കാരായ മനുഷ്യമക്കളെ ദയാരഹിത മായി കൊലചെയ്യപ്പെടുന്ന ഒരിടമായി നമ്മുടെ നാട് മാറുകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പതിനാറ് നിസ്സഹായരായ മനുഷ്യമക്കളാണ് കൊലചെയ്യപ്പെട്ടത്. എഴുന്നേറ്റ് നിൽക്കാനോ ഒന്ന് ഉറക്കെ കരയാനോ പോലും ത്രാ ണിയില്ലാത്ത പാവം മനുഷ്യർ ഉറ്റവരുടെ കയ്യാൽ കൊല്ലപെടുന്നത് ഒരു വാർത്ത പോലും അല്ലാ തായിരിക്കുന്നു.
രക്ഷിതാക്കളുടെ നിസ്സഹായ അവസ്ഥയും, ഈ മനുഷ്യരെ പരിചരിക്കാനുള്ള ബുദ്ധിമുട്ടും, സ്വത്ത് തട്ടിയെടുക്കാനുള്ള കുതന്ത്രവും എല്ലാം ഈ കൊലകൾക്ക് കാരണമാണ്. അതിനാൽ ഇതിനെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തരം രക്ഷിതാക്കൾക്ക് കൈത്താങ്ങ് ആവാനും. ഈ മനുഷ്യരെ മാന്യമായി സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ സഹായഹസ്തങ്ങൾ നീട്ടുവാനും, ഭിന്നശേഷിക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാനും സമൂഹം തയ്യാറാ വേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഈ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭിന്നശേഷി മക്കളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക. അവർക്കുള്ള പെൻഷൻ തുക ഉയർത്തി, അവ കൃത്യസമയം വിതരണം ചെയ്യുക,രക്ഷിതാക്കൾക്കുള്ള ആശ്വാസ കിരണം പോലുള്ള പെൻഷൻ തുക വർധിപ്പിക്കുക, ഭിന്നശേഷിക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ നടപ്പാക്കുക പോലുള്ള കാര്യങ്ങൾ സർക്കാർ പക്ഷത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ആവശ്യങ്ങൾ മുൻപിൽ വെച്ചു കൊണ്ടാണ് AKWRF ഒരാഴ്ച നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇവിടെ ഒന്നിച്ച് ഓരോ കാര്യങ്ങളും വരും ദിവസങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അറിയിക്കുന്നു.

ഈ പോസ്റ്റുകൾ പങ്ക് വെച്ചും ഈ ക്യാമ്പയിന്റെ ഭാഗമായ മനസാക്ഷിയുള്ള ഓരോ മനുഷ്യരും ഇതുമായി സഹകരിക്കുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.
എല്ലാവർക്കും നന്ദി സ്നേഹവും രേഖപ്പെടുത്തുന്നു.

ഇനിയും ഞങ്ങളോടൊപ്പം ഉണ്ടാകുമല്ലോ….

എന്ന്
സ്നേഹപൂർവ്വം
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF )

Share
അഭിപ്രായം എഴുതാം