തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ
തലശ്ശേരി – പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമനാ(48)ണ് തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ ജയിൽ വാർഡനാണ് ഇയാളെ സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2023 മെയ് അഞ്ചിനാണ് കുഞ്ഞിരാമനെ പോക്‌സോ കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജൻകിഷ് നാരായണൻ ജഡം ഇൻക്വസ്റ്റ് നടത്തി.