അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ. പാഠങ്ങൾ പഠിപ്പിക്കുന്ന ആളുകളെ വിളിക്കുന്ന പേരാണ് ടീച്ചർ. അതൊരിക്കലും സാർ, മാഡം എന്നീ വിളികൾ പോലെയല്ല. ബ്രിട്ടീഷ് കാലഘട്ടത്തിൽ വന്നതാണ് ഈ സാർ, മാഡം പോലെയുള്ള വിളികൾ. അത് തൊഴിലാളി വർഗ്ഗത്തിൽ പെട്ടവർ, അല്ലെങ്കിൽ താഴ്ന്ന ജാതിയിലുള്ളവർ മേലധികാരികളെ അല്ലെങ്കിൽ മേൽ ജാതിയിൽ പെട്ടവരെ വിളിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വാക്കുകളാണ്. ആ വാക്കുകൾ അധ്യാപകരെ വിളിക്കുമ്പോൾ ബഹുമാനസൂചകമായി തോന്നുന്നില്ല. അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്നത് കുട്ടികൾക്ക് പാഠം പഠിപ്പിക്കുന്നവരാണ്, കുട്ടികളുടെ ജീവിതത്തിൽ കുടുംബത്തിന് ശേഷം ഉത്തരവാദിത്വമുള്ളവരിൽ ഒരു വിഭാഗമാണ്, അവർ കുട്ടികളുടെ നല്ല സുഹൃത്തുക്കളാണ്… ഇങ്ങനെ ഒരു വിഭാഗത്തെ ബഹുമാനത്തോടെയും സ്നേഹത്തോടുകൂടിയും വിളിക്കാൻ പറ്റുന്ന ഒരു വാക്കാണ് ടീച്ചർ. അധ്യാപികയോ അധ്യാപകനോ എന്നില്ല…ടീച്ചിംഗ് ചെയ്യുന്ന ആൾ ടീച്ചർ ആണ്.

Share
അഭിപ്രായം എഴുതാം