നഗ്ന ദൃശ്യ വിവാദത്തിൽ സിപിഎം ആലപ്പുഴ സംസ്ഥാനത്ത് ഏരിയ കമ്മിറ്റി അംഗം എ. പി സോണി പാർട്ടിയിൽ നിന്ന് പുറത്താക്കി.16 വയസ്സിന് താഴെയുള്ളവരുടെത് ഉൾപ്പെടെ, സ്വന്തം സഹപ്രവർത്തകരുടെത് ഉൾപ്പെടെ പല സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ആ ഫോണിൽതങ്ങളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട് എന്നറിഞ്ഞ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും അല്ലേ? പാർട്ടിയുടെയും മറ്റും പേരും പറഞ്ഞ് സ്വന്തം അച്ഛന് ഷേക്ക്‌ ഹാൻഡും കൊടുത്തു ചിരിച്ചുകൊണ്ട് അകത്തോട്ട് കേറി വരുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് അവർ ആരും തന്നെ കരുതി കാണത്തില്ല.

ഇനി…. ഈ നഗ്ന ദൃശ്യം പകർത്തിയാളെ പാർട്ടിയിൽ നിന്ന് പിരിച്ചുവിട്ടത് കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? സോണി ഒരു പാർട്ടി പ്രവർത്തകൻ ആയതുകൊണ്ട്, അയാളുടെ പേരിൽ കേസ് കൊടുത്താൽ പാർട്ടിയുടെ സ്റ്റാൻഡേർഡ് പോകുമെന്ന് ഓർത്തിട്ടാണോ? ഇത് സമൂഹത്തിലെ പാർട്ടിയിൽ ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകൾക്ക് നേരെ ഉണ്ടായ ഒരു പ്രശ്നമാണ്. ഇത് പാർട്ടിക്കുള്ളിൽ തീർക്കേണ്ടതല്ല. ഇത് പോലീസിനെ അറിയിച്ച് ഇത് അതിന്റേതായ നിയമനടപടികളുമായി കൊണ്ടുപോകേണ്ടതാണ്. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ എന്നു പറയുമ്പോൾ പോക്സോ കേസുകൾ ഉൾപ്പെടെയുള്ള പല കേസുകളും സോണിക്ക് എതിരെ ചുമത്താം. ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സോണിയേ പുറത്താക്കി എന്ന് പറഞ്ഞ് കൈമലർത്തിയാൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞോ?

ഇതിപ്പോ ആലപ്പുഴയ്ക്ക് പകരം കട്ടപ്പനയിൽ ആണ് ഈ സംഭവം നടക്കുന്നത് എന്ന് വിചാരിക്കുക. ഇയാൾ എന്റെ അച്ഛന്റെ സുഹൃത്താണ് എന്ന് കരുതുക. അയാൾ സ്ഥിരം വീട്ടിൽ വരുന്ന വ്യക്തിയാണ് എന്ന് കരുതുക. പിന്നീട് എനിക്ക് ജീവിക്കാൻ മനസ്സമാധാനം ഉണ്ടാകുമോ? എന്റെ ഫോട്ടോ ഇയാൾ പകർത്തിയിട്ടുണ്ടോ എന്ന സംശയം നിലനിൽക്കില്ലേ? ഒരു നേരം എങ്കിലും എനിക്ക് ഭക്ഷണം കഴിക്കാൻ മനസ്സമാധാനം ഉണ്ടാകുമോ? ഉറങ്ങാൻ സാധിക്കുമോ? പുറത്തുള്ള ആളുകൾ വിചാരിക്കല്ലേ എന്റെ ചിത്രവും അയാളുടെ കയ്യിൽ കാണുമെന്ന്? പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ അടക്കം പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ എന്നെക്കുറിച്ച് ആകും എന്ന തോന്നൽ ഉണ്ടാകില്ലേ? ഇതെല്ലാം ഒരു മാനസിക സംഘർഷത്തിനിടയാക്കില്ലേ!?😐

Share
അഭിപ്രായം എഴുതാം