സംസ്ഥാനത് വീണ്ടും ശൈശവ വിവാഹം. ജനുവരി 30 നു ഇൻസ്റ്റാഗ്രാമിൽ 24 ഓൺലൈവ് പോസ്റ്റ്‌ ചെയ്ത വാർത്ത ആണിത്. വെറും 15 വയസു മാത്രം ഉള്ള കുട്ടിയെ 47 കാരന് വിവാഹം കഴിപ്പിച്ചു കൊടുത്തേക്കുന്നു. ഒരു പെൺകുട്ടിയുടെ ജീവിതലക്ഷ്യമേ വിവാഹം ആണെന്നും, അവളെ കല്യാണം കഴിപ്പിച്ചു കൊടുത്താൽ മാതാപിതാക്കളുടെ കടമ തീരും എന്നും കരുതുന്ന ഒരു കൂട്ടം സമൂഹം ഇപ്പോളും നിലനിൽക്കുന്നുണ്ട്. 15 വയസുള്ള കുട്ടിയെ 47 കാരന് കെട്ടിച്ച് കൊടുക്കാൻ എന്ത് ന്യായം പറഞ്ഞാലും അത് ന്യായമാവില്ല….

18 വയക്കാൻ ഒരു വർഷം കൂടിയേ ഒള്ളു എന്നുപറഞ്ഞ് 17 വയസിൽ പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതായിട്ട് എന്റെ അറിവിൽ ഉണ്ട്. എന്തിന് 18 വയസാകുന്ന പെൺകുട്ടികളെ കെട്ടിക്കുമ്പോഴേ അറിയാം അവർ മാതാപിതാക്കൾക്ക് ഒരു ബാധ്യത പോലെയാണെന്ന്. കുറച്ച് പൈസ ഉണ്ടാക്കി സ്ത്രീധനം കൊടുത്തു പെൺകുട്ടികളെ കെട്ടിച്ചയച്ചാൽ മാതാപിതാക്കളുടെ കർത്തവ്യം കഴിയുമോ? ഇങ്ങനെ ഒരു സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് ജീവിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി അറിയാവുന്നവരാണ് എല്ലാവരും. എന്നിട്ടും സ്വന്തം മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കാതെ 15 ആം വയസിൽ ഭാര്യയും 16 ആം വയസിൽ അമ്മയും ആക്കാൻ വിടുന്നു.ഇവരൊന്നും ഈ കാലഘട്ടത്തിലല്ലേ ജീവിക്കുന്നത്!?

ആ പെൺകുട്ടിയെ കല്യാണം കഴിക്കാൻ പോയ 47 വയസുകാരന്റെ മനസ്…. 47 വയസ്സുകാരൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. സ്വന്തം കുട്ടിയുടെ പ്രായം എങ്കിലും കാണും അയാൾ വിവാഹം കഴിക്കാൻ പോയ കുട്ടിക്ക്… ഇവർക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നോ എന്തോ…

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം