കോൺ​ഗ്രസിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി : കെ ശിവദാസൻ നായരെയും , കെ പി അനിൽകുമാറിനെയും സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസില്‍ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ ശിവദാസൻ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.

ദൃശ്യ മാധ്യമങ്ങളിലൂടെ രൂക്ഷവിമർശനമാണ് ഇരുനേതാക്കളും നടത്തിയത്. കെ പി അനിൽ കുമാർ വി ഡി സതീശനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനം നടത്തിയിരു്ന്നു. കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസൻ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിം​ഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്.

താൻ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു അച്ചടക്ക നടപടിയെക്കുറിച്ച് ശിവദാസൻനായരുടെ പ്രതികരണം. എന്നാൽ കെപി അനിൽകുമാർ നടപടിയിൽ ക്ഷുഭിതനാണ്. അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് പെട്ടെന്നുള്ള നടപടിയിലൂടെ കെപിസിസി നേതൃത്വം ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്ത് വരാൻ സാധ്യതയുള്ളവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ നടപടി. എന്നാൽ നടപടിയെക്കുറിച്ച് ഓർക്കാതെ പരസ്യമായി പലരും പട്ടികയ്ക്കെതിരെ രംഗത്തിറങ്ങുമെന്ന് തന്നെയാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളുടെയും കണക്കുകൂട്ടൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →