ക്രമം തെറ്റിയ പല്ലിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട യുവാവിന്റെ വാർത്ത ഇന്ന് സമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കഷ്ട്ടപെട്ട് പഠിച്ച് പാസ്സായപ്പോൾ തന്റേതല്ലാത്ത കാരണത്താൽ ജോലി അവസരം കിട്ടാതെ പോയ ആ യുവാവിന്റെ അവസ്ഥ കണ്ടാൽ ആരാണെലും പ്രതികരിച്ച് പോകും. ഇന്ന് ആ യുവാവ് ജോലിക്ക് വേണ്ടി ശാസ്ത്രക്രിയ ചെയ്യാൻ തയ്യാർ ആകുന്നു. ഇതിലൂടെ ഈ ജോലി യുവാവിന് എത്രമാത്രം പ്രധാനമാണെന്ന് മനസിലാക്കാം.

എത്രയോ കഴിവില്ലാത്ത സർക്കാർ ഉദോഗസ്ഥന്മാർ പദവിയിൽ ഇരിക്കുന്നു 🚶🏼‍♀️. അവരുടെ ഇടയിൽ ഈ പല്ലൊക്കെ ഒരു കാരണമാണോ?

എന്തിന് സർക്കാരിന്റെ കീഴിൽ ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർ വരെ ജോലി ചെയ്യുന്നു!

എന്തിന് ഇവിടെ കേരളം ഭരിക്കുന്ന പലമന്ത്രിമാരുടെ പ്രസംഗം കേട്ടാൽ അറിയാം അവർ എത്ര മാത്രം എഡ്യൂക്കേറ്റഡ് ആണെന്ന്.🥴 ഈ പറഞ്ഞ ആളുകളെ വോട്ട് ചെയ്തെടുക്കുമ്പോ എന്ത് ക്വാളിഫിക്കേഷന്റെ പേരിൽ ആണ് അവർ കേരളം ഭരിക്കുന്നത്? കേരളം ഭരിക്കുന്നത് അത്ര എളുപ്പപണിയാണോ? Psc ജോലി ചെയ്യുന്നതിന്റെ അതെ പ്രാധാന്യം അതിനും കൊടുക്കണം. ഈ യുവാവിന് മെന്റലിയോ ഫിസിക്കലിയോ മറ്റു പ്രശ്നങ്ങൾ ഉണ്ടായിട്ടാണ് ജോലി കൊടുക്കാത്തത് എങ്കിൽ സമ്മതിക്കാം . ആത്മാർത്ഥതയോടെ പണി എടുക്കാൻ പല്ല് വേണ്ട കഴിവ് മതി.

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം