ഹാർട്ട് ഡിസീസ്,ആസ്മ, സ്കിൻ ഇറിറ്റേഷൻ, നേർവസ് സിസ്റ്റം ഡാമേജ്, കാൻസർ കൂടാതെ കിഡ്നി, ലിവർ,റിപ്രൊഡക്ടീവ്, സിസ്റ്റം എന്നിവയുടെ തകരാർ എന്നിങ്ങനെ മാരകവും അല്ലാത്തതും ആയ ഒട്ടേറെ രോഗങ്ങൾ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കും പ്ലാസ്റ്റിക്കിന്റെ പുക വിശ്വസിക്കുന്നത് മൂലം ഉണ്ടാകാം.അതുപോലെ അടുത്ത ജനിക്കാൻ പോകുന്ന തലമുറകൾക്ക് പോലും വൈകല്യങ്ങൾ ഇത് മൂലം സംഭവിക്കാം.

കൊച്ചി നഗരത്തിൽ ബ്രഹ്മപുരത്ത് 40 ഏക്കറിൽ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക്കിന്റെ വിഷപ്പുക സംബന്ധിച്ച വാർത്ത കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതുവരെ ആ പുക അണയ്ക്കാൻ അധികാരികൾക്കാർക്കും തന്നെ സാധിച്ചിട്ടില്ല. ഈ പ്രശ്നത്തിന് ശേഷം പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കളക്ടറെ സ്ഥലം മാറ്റുകപോലുള്ള പല നടപടികളും സർക്കാർ എടുത്തിട്ടുണ്ട്.എന്നാൽ ഇന്ന് ലക്ഷക്കണക്കിന് കൊച്ചിക്കാരെ വിശപ്പുക തീറ്റിക്കുകയും അവരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഈ സംഭവത്തിന് ഉത്തരവാദി കളക്ടർ രേണു മാത്രമാണോ? എന്തുകൊണ്ട് കൊച്ചി കോർപ്പറേഷന് നേരെ ഇതുവരെ നടപടികൾ ഒന്നും വന്നില്ല? 40 ഏക്കറോളം വരുന്ന സ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുവാൻ കാരണമായ എല്ലാവരെയും തന്നെ ശിക്ഷിക്കേണ്ടതല്ലേ? കളക്ടർ രേണുവും ഈ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കുന്നതിനു പകരം സ്ഥലം മാറ്റുകയാണോ വേണ്ടത്? കൊച്ചിയിൽ കൊള്ളില്ലാത്ത ആളെ വയനാട്ടിലേക്ക് അയക്കുന്നു!വയനാട്ടിലും ഇതേ കളക്ടർ ജോലി തന്നെയല്ലേ രേണു ചെയ്യുന്നത്?കളർ എന്ന പദവി കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ പദവിയിലിരിക്കാൻ അവർ യോഗ്യരല്ല.അങ്ങനെ ഒരു വിചാരണയും ശിക്ഷയും നടപ്പിലാക്കാതെ സ്ഥലം മാറ്റുന്നത് കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത്?ഒരു രീതിയിൽ ചിന്തിച്ചാൽഇത്രയും പ്ലാസ്റ്റിക്കുകൾ കത്താൻ ഉത്തരവാദികളായ അധികാരികൾ പ്രദേശവാസികളെ കൊല്ലുന്നതിന് തുല്യമായകുറ്റമല്ലേ ചെയ്യുന്നത്?

ഇനി ഈ പ്രശ്നത്തിന് പിറകിൽ പ്രവർത്തിക്കുന്ന ബാക്കിയുള്ളവർ ഒരു വനിതാ കളക്ടറിന്റെ തലയിൽ എല്ലാം കെട്ടിവെച്ച് മാറിനിൽക്കുകയല്ലേ? പ്രശ്നസമയം കളക്ടറെ സ്ഥലംമാറ്റുമ്പോൾ കളക്ടറുടെ ഭാഗത്തു മാത്രമാണ് തെറ്റ് എന്ന് സാധാരണ ജനങ്ങൾ തെറ്റിദ്ധരിക്കില്ലേ? ബാക്കിയുള്ളവർക്കെതിരെ ഇതുവരെ ഒരുതരത്തിലുള്ള നടപടികൾ പോലും എടുത്തിട്ടില്ല. കൊച്ചി കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന എല്ലാവരും തന്നെ ഇതിനുത്തരവാദികളാണ്. ഈ വിഷയത്തിലെ ഉത്തരവാദികളെ കണ്ട് ശിക്ഷിക്കുക എന്ന ആവശ്യത്തിനായി വി ഫോർ കൊച്ചി പ്രസിഡന്റ് ശ്രീ നിപുണ്‍ ചെറിയാൻ നിരാഹാര സമരം വരെ തുടങ്ങുവാൻ തീരുമാനിച്ചു.ഒരാൾ സമരം ചെയ്താലേ അധികാരികൾക്ക് തക്കതായ രീതിയിൽ തീരുമാനമെടുക്കുവാൻ പറ്റുകയുള്ളൂ എന്ന അവസ്ഥയിലായി. ഇതിന്റെ ഉത്തരവാദികളെ കണ്ടുപിടിച്ച ശിക്ഷിക്കാനും ഇനി അതുണ്ടാകാതിരിക്കാനുള്ള പരിഹാരം കണ്ടെത്തുവാനും അധികാരികൾ ഇനി എന്ന് പഠിക്കുമോ? പുക അണച്ചാലും അന്തരീക്ഷത്തിലെ വിഷാംശം പോകണമെന്നില്ല. ഈ പ്രശ്നം മൂലം ഉണ്ടാകുന്ന ഭാവി ഭവിഷ്യത്തുകളെ പ്രതിരോധിക്കാനായി ഒരു പഠനം നടത്തുകയോ അതിന് പരിഹാരം ഉണ്ടാക്കുകയോ ചെയ്യാൻ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. എന്തിന്… ഈ വിഷയത്തിൽ മുൻകൈയെടുക്കേണ്ട പരിസ്ഥിതി വകുപ്പ് മന്ത്രിയെ ഒരു മിന്നൽ പോലെ മാധ്യമങ്ങളിൽ കണ്ടതായെ ഞാൻ ഓർക്കുന്നുള്ളൂ.ഇടയ്ക്കിടയ്ക്ക് വന്ന് പരിഹരിക്കാം എന്ന് പറയുന്നതല്ലാതെ പ്രശ്നത്തിന്റെ തീവ്രത, ഇപ്പോളത്തെ അവസ്ഥ ഇതൊന്നും തന്നെ ഒരു അധികാരികളാരും വിശദീകരിക്കുന്നില്ല. ഇതിലൂടെ തന്നെ ഈ വിഷയത്തെ അധികാരികൾ എത്ര ഗൗരവമില്ലാതെയാണ് കാണുന്നത് എന്ന് മനസ്സിലാക്കാം…

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം