ഈ ബഫർ സോൺ പ്രഖാപിച്ചതറിഞ്ഞാണെന്ന് തോന്നുന്നു… ഇപ്പൊ കാട്ടിലെ മൃഗങ്ങൾ എല്ലാം നാട്ടിലേക്ക് സ്വന്തം സ്ഥലം കയ്യടക്കാൻ എന്ന മട്ടിൽ വരുന്നുണ്ട്….കട്ടപ്പനയിൽ അങ്ങനെ നാട് കടക്കാൻ വന്ന കടുവക്ക് നാട്ടുകാരുടെ കുളത്തിൽ ദാരുണന്ത്യം. പൊതുവെ വംശനാശം പിടിച്ചുകൊണ്ടിരിക്കുന്ന ഒരു മൃഗം ആണ് കടുവ. അത് നാട്ടിൽ ഇറങ്ങിയിട്ട് വേണ്ടത്ര അന്വേഷണം നടത്തിയതായിട്ട് ഞാൻ കാണപ്പെടുന്നില്ല. കാട്ടിൽ നിന്ന് നാട്ടിലേക്കു മൃഗങ്ങൾ ഇറങ്ങാതെ നോക്കേണ്ട ഉത്തരവാദിത്വമുള്ള ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ അനക്കം പോലുമില്ല…

കട്ടപ്പനയും ചുറ്റുമുള്ള പ്രദേശവും ആൾ താമസം ഇല്ലാത്തിടം ഒന്നുമല്ല. ഇനി വന്യമൃഗങ്ങൾ ഇവിടെ ഇറങ്ങുന്നത് തൊട്ടടുത്തു കാടുള്ളത് കൊണ്ടാണ്, അതുകൊണ്ട് മൃഗങ്ങൾ ഇറങ്ങിയ സ്ഥലം മൃഗങ്ങൾക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞു വരാനാണോ ഇവരുടെ പ്ലാൻ.! അല്ല ഇതൊരു സംശയം ആണേ…! ഇവിടെ കാട്ടിൽ കേറി മൃഗങ്ങളെ ആക്രമിച്ചാൽ കേസ് എടുക്കാൻ കഴിയും.. പക്ഷെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യരെ ആക്രമിച്ചാൽ മൃഗങ്ങളെ ജയിലിൽ അടക്കാൻ പറ്റുവോ? ഇല്ല… അതിനായി മൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങാതിരിക്കാനും കാട് കാടായി സംരക്ഷിക്കാനുമാണ് ചില ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവർ ഉണ്ടായിട്ടും ഇതുപോലെ കാട്ടുമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും, കാട്ടിലെ കടുവകൾ കുളത്തിൽ വീണു ചാവുകയും ചെയ്യുന്നു.

കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയെ പൊക്കിയെടുക്കുന്ന ദൃശ്യം

ഈ ഉത്തരവാദിത്വമില്ലായ്മ ബഫർ സോണുമായി യോജിപ്പിക്കുമ്പോളാണ് രസം.. ഏരിയ ബഫർ സോൺ ആക്കാനായിട്ട് മൃഗങ്ങളെ നാട്ടിലേക്കു അഴിച്ച് വിടുന്നത് പോലെയാണിത്…(ബഫർ സോൺ പ്രശ്നം വന്നുകഴിഞ്ഞണെ.. ഇത്രയും മൃഗശല്യം! )അടുത്ത ദിവസം കാട്ടിലെ പുലിയും കുരങ്ങന്മാരും ആനയും എല്ലാം നാട് കാടാക്കണം എന്ന ആവശ്യവുമായി സമരം ചെയ്യുമായിരിക്കും.

കഴിഞ്ഞ ഒരു ദിവസം എന്റെ വീടിന്റെ പറമ്പിൽ ഒരു കുരങ്ങൻ ഫാമിലി വന്നിരുന്നു… ഞങ്ങൾ ഇനി ഇവടൊക്കെ കാണും എന്ന മട്ടിലായിരുന്നു അവരുടെ ഇരുപ്പ്… ഇനി ഇങ്ങോട്ട് എന്തൊക്കെ വരുവോ എന്തോ… ഇതുപോലെ നാട് കാടാക്കാനും കാട്ടിലെ മൃഗങ്ങളെ കുളത്തിൽ ഇട്ട് കൊല്ലാൻ ആണേലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വേണമെന്നില്ല. ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഫോറസ്റ്റ് ഉണ്ടെന്നു വച്ച് കാട് സംരക്ഷിക്കുന്നവരാകില്ല.

നമ്മൾ വളർത്തുന്ന പട്ടി ഒരാളെ കടിച്ചാൽ പട്ടിയെ വളർത്തിയ ആൾക്കെതിരെയാണ് കേസ്. ഇതാണ് നിയമം. അങ്ങനെയെങ്കിൽ കാട്ടിലെ എല്ലാ മൃഗങ്ങളുടേയും സംരക്ഷകൻ വൈൽഡ് ലൈഫ് വാർഡനാണ്. കാട്ടിലെ ഒരു മൃഗം നാട്ടിൽ വന്ന് ഉപദ്രവിച്ചാൽ വൈൽഡ് ലൈഫ് വാർഡനെതിരെയല്ലേ കേസെടുക്കേണ്ടത്. അയാൾ സംരക്ഷിക്കാത്തതുകൊണ്ടല്ലേ മൃഗങ്ങൾ നാട്ടിൽ വന്ന് ആളുകളെ ഉപദ്രവിക്കുന്നത്? ആ കാര്യത്തിൽ നിയമത്തിന് തുല്യത ഇല്ല. അതുകൊണ്ട് ആ നിയമം ഭേദഗതി ചെയ്യണം. മൃഗങ്ങളെ സംരക്ഷിക്കുന്ന ജോലി കൃത്യതയോടെ ചെയ്യാനാകുന്നില്ലെങ്കിൽ അവർ ഈ ജോലി ഉപേക്ഷിച്ചിട്ട് പൊയ്ക്കൊട്ടെ. കുറച്ചുകൂടി എളുപ്പമുള്ള ജോലി സ്വീകരിച്ചോട്ടെ.

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share