എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in ലെ Latest News നു താഴെയുള്ള Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ അധ്യാപകർക്ക് 23 മുതൽ 28 വരെ ഓൺലൈനായി അപേക്ഷ നൽകാം.

Share
അഭിപ്രായം എഴുതാം