തൊഴിൽ വാർത്തകൾ (16/08/2023)അപേക്ഷകൾ ക്ഷണിച്ചു

ജൂനിയർ റിസർച്ച് ഫെലോ

സി.ഇ.ടിയും നേത്ര സെമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ പ്രൊജെക്റ്റിലുള്ള ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 30നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cet.ac.in

തൊഴിൽ മേള

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളെജ് ഓഫ് എൻജിനിയറിങ്ങിൽ ഓഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. www.jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഹാൾ ടിക്കറ്റുമായി അന്നേ ദിവസം കോളെജിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഹാൾ ടിക്കറ്റിൽ അനുവദിച്ച സമയത്തിൽ മാത്രമേ ക്യാംപസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക്, എം.ബി.എ, ഹോട്ടൽ മാനെജ്മെന്‍റ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713, 0471-2992609, 9656841001.

അസി. പ്രൊഫസർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളെജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 ന് പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളെജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർത്ഥികൾ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിനെ പരിഗണിക്കും. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വർഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

Share
അഭിപ്രായം എഴുതാം