കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍.പി.സി.ഐ.എല്‍) അപ്രന്റിസ്ഷിപ്പിന് അവസരം. രാജസ്ഥാനിലെ റാവത് ഭാട സൈറ്റില്‍ വിവിധ ട്രേഡുകളിലായി 107 ഒഴിവാണുള്ളത്. പരിശീലനം ഒരു വര്‍ഷം. ഐ.ടി.ഐക്കാര്‍ക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ട്രേഡുകളും ഒഴിവും:
ഫിറ്റര്‍-30. ടര്‍ണര്‍-4, മെഷിനിസ്റ്റ്-4, ഇലക്ട്രീഷ്യന്‍-30, ഇലക്ട്രോണിക് മെക്കാനിക്-30, വെല്‍ഡര്‍-4, കോപ്പാ-5.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. മറ്റേതെങ്കിലും സ്ഥാപനത്തില്‍ മുന്‍പ് അപ്രന്റിസ്ഷിപ്പ് ചെയ്തവരും ഇപ്പോള്‍ ചെയ്യുന്നവരും അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത: കുറഞ്ഞത് 137 സെ.മീ. ഉയരം, 25.4 കി.ഗ്രാം ഭാരം, നെഞ്ചളവ് 3.8 സെ.മീ വികാസം.
സ്റ്റൈപ്പെന്‍ഡ്: ഒരു വര്‍ഷത്തെ ഐ.ടി.ഐ. കോഴ്സുകാര്‍ക്ക് 7700 രൂപ, ദ്വിവത്സര കോഴ്സുകാര്‍ക്ക് 8855 രൂപ.
പ്രായം: 11.08.2023 ന് 14-24 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചട്ടമനുസരിച്ചുള്ള ഇളവ് ലഭിക്കും. അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeship.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം എന്‍.പി.സി.ഐ.എല്ലിന്റെ www.npcilcareers.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.