ആന്‍ഡമാന്‍ നിക്കോബാറിലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ യൂണിറ്റില്‍ ആറ് ഒഴിവ്

ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട്ബ്ലെയറിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഷിപ്പ് റിപ്പയര്‍ യൂണിറ്റില്‍ എക്സിക്യൂട്ടീവ് തസ്തികകളില്‍ ആറ് ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. ഓണ്‍ലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.ഒഴിവുകള്‍: മാനേജര്‍-2 (മെക്കാനിക്കല്‍-1, മറൈന്‍-1). ഡെപ്യൂട്ടി മാനേജര്‍-2 (നേവല്‍ ആര്‍ക്കിടെക്ട്-1, മറൈന്‍-1), ഡെപ്യൂട്ടി മാനേജര്‍-2 (നേവല്‍ ആര്‍ക്കിടെക്ട്-1, മെക്കാനിക്കല്‍-1), അസി. മാനേജര്‍-2 (സേഫ്റ്റി-1, ഫിനാന്‍സ്-1) ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) തസ്തികയിലെ ഒഴിവ് എസ്.ടി. വിഭാഗത്തിനു സംവരണം ചെയ്തതാണ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. മാനേജര്‍ തസ്തികയ്ക്ക് 9 വര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയ്ക്ക് 7 വര്‍ഷത്തെയും അസി. മാനേജര്‍ തസ്തികയ്ക്ക് 3 വര്‍ഷത്തെയും പ്രവൃത്തിപരിചയവും വേണം.
ശമ്പളം: മാനേജര്‍ 60,000-1,80,000 രൂപ. ഡെപ്യൂട്ടി മാനേജര്‍ 50,000-1,60,000 രൂപ. അസി. മാനേജര്‍ 40,000-1,40,000 രൂപ.
വിശദവിവരങ്ങള്‍ www.cochinshipyar.din എന്ന വെബ്സൈറ്റില്‍.

Share
അഭിപ്രായം എഴുതാം