തൊഴിൽ വാർത്തകൾഅപേക്ഷകൾ ക്ഷണിച്ചു

മെഡിക്കൽ കോളെജില്‍ സീനിയര്‍ റസിഡന്‍റ്

ഇടുക്കി ഗവ. മെഡിക്കൽ കോളെജിലെ ഓറല്‍ ആൻഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലേക്ക് സീനിയര്‍ റസിഡന്‍റിന്‍റെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറല്‍ ആൻഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസും കേരള ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍ .സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ , ബി.ഡി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍ ,

ബി.ഡി.എസ് സര്‍ട്ടിഫിക്കറ്റ്, എം.ഡി. എസ്. മാര്‍ക്ക് ലിസ്റ്റുകള്‍ , എം.ഡി. എസ്. സര്‍ട്ടിഫിക്കറ്റ്, കേരള ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളെജ് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862233076.

ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്‍റ്പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിങിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ /എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 31നു രാവിലെ 10ന് കോളെജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

സൈക്കോളജി അപ്രന്‍റീസ്

കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെന്‍റർ ഫൊർവെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ സൈക്കോളജി അപ്രന്‍റീസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താൽക്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ പി.ജി ബിരുദം ലഭിച്ചവർ ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്‍റർവ്യുവിന് കോളെജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്.

ഗസ്റ്റ് അധ്യാപകർ

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട്കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളെജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

Share
അഭിപ്രായം എഴുതാം