പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍

പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുക. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി താഴെപ്പറയുന്ന സ്ഥലങ്ങളില്‍ നികുതി ഒടുക്കി ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനാകുമെന്ന് ഗ്രാപപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04692773253
ഡിസംബര്‍ ആറ്, ഏഴ് – പെരുമ്പെട്ടി ചന്ത. ഡിസംബര്‍ എട്ട്, ഒന്‍പത് – കണ്ടന്‍പേരൂര്‍ ചന്ത. ഡിസംബര്‍ 10,13 ചാലാപ്പള്ളി- ജംഗ്ഷന്‍. ഡിസംബര്‍ 14 -തീയാടിക്കല്‍ ജംഗ്ഷന്‍. ഡിസംബര്‍ 15- വെള്ളയില്‍ ജംഗ്ഷന്‍. 

Share
അഭിപ്രായം എഴുതാം