കോട്ടയം: ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി – അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം

കോട്ടയം: കേന്ദ്ര ഖാദി കമ്മിഷൻ മുഖേന നടപ്പാക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി പ്രകാരം തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ മാർച്ച് 27 ന് രാവിലെ 9.30 മുതൽ അഞ്ച് വരെ കോട്ടയം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ അറിയിച്ചു. ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാൻകാർഡ് എന്നിവയുടെ അസലും വയസ്, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.  വിശദവിവരത്തിന് ഫോൺ: 0481 2560586

Share
അഭിപ്രായം എഴുതാം