
അറിയിപ്പുകള്


വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …



മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തതും …

2022 ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നൽകി വരുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വെബ്സൈറ്റിൽ (www.fabkerala.gov.in) ലഭ്യമാണ്. ജനുവരി 23 വരെ ഓൺലൈനായി സമർപ്പിക്കാം. …

അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗ, പട്ടികജാതി ജനറല്‍വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൈനാവ് (ഇടുക്കി), പൂക്കോട് (വയനാട്), അട്ടപ്പാടി …

ഭക്ഷ്യ സംസ്കരണ പരിശീലനം
ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെട്ട് മുണ്ടേല അഗ്രി ബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ പരിശീലനം ആവശ്യമുള്ള സ്ത്രീ – പുരുഷന്മാരെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് …

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന് ചെയ്തിട്ടുള്ളതും 2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്കുന്നു. മാര്‍ച്ച് 31 വരെയാണ് ആനുകൂല്യം. വിമുക്തഭടന്മാര്ക്ക് തൊഴില്‍ രജിസ്ട്രേഷന് …
