കോഴിക്കോട്: റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണം

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് ബാലുശ്ശേരി നിരത്ത് ഭാഗം കാര്യാലയത്തിന്റെ പരിധിയിലുള്ള റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  എകരൂല്‍ കക്കയം-ഡാംസൈറ്റ് റോഡ്, ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ്, പുതിയങ്ങാടി- ഉള്ള്യരി-കുറ്റ്യാടി- ചൊവ്വ ബൈപാസ് റോഡ്  (പുറക്കാട്ടേരി മുതല്‍ ഉള്ള്യരി ഈസ്റ്റ് മുക്ക് വരെ), കാപ്പാട്- തുഷാരഗിരി-അടിവാരം റോഡ്, (അത്തോളി മുതല്‍ ചീക്കീലോട് വരെ) എന്നിവിടങ്ങളിലെ റോഡിനിരുവശത്തായും റോഡ്  സ്ഥലം കയ്യേറി കച്ചവടം നടത്തുന്നതും സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതും വില്‍പ്പനാനുമതി ഇല്ലാതെ വാഹനങ്ങളില്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നതും അടക്കമുള്ള റോഡ് സ്ഥലം കയ്യേറ്റങ്ങള്‍ നിര്‍ദ്ദിഷ്ട സമയപരിധിയില്‍ നീക്കം ചെയ്തില്ലെങ്കില്‍ മറ്റൊരറിയിപ്പ് കൂടാതെ ഇവ ഒഴിപ്പിച്ച് ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും വസൂലാക്കും.

Share
അഭിപ്രായം എഴുതാം