തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പുതുപറമ്പത്ത് – പൂളനാംകണ്ടി റോഡ് ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. വികസനത്തിന്റെ പ്രയോജനം എല്ലാ ജനങ്ങൾക്കും കിട്ടണം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. റോഡ് വികസനം നഗരങ്ങളിൽ ഉള്ളതുപോലെ നാട്ടിൻപുറങ്ങളിലും ഉണ്ടാവണം. ഗ്രാമങ്ങളിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4.20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. കെ ശിവദാസൻ, സ്ഥിരംസമിതി അംഗം കെ. ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ. പി ഗീത, ഗ്രാമപഞ്ചായത്ത് അംഗം പി. ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.