ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഉപരോധിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന ബഫർ സോൺ,നിർമ്മാണ നിരോധനം ഉൾപ്പടെയുളള ഭൂവിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷമോർച്ച കളക്ടറേറ്റ് ഉപരോധിച്ചു. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വി സി വർഗീസ് അധ്യക്ഷത വഹിച്ച യോഗം ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. . സംസ്ഥാന സെക്രട്ടറി .ബിജു മാത്യു ആമുഖപ്രഭാഷണവും ബിജെപി മദ്ധ്യമേഖല പ്രസിഡൻറ് . എൻ ഹരി മുഖ്യപ്രഭാഷണവും നടത്തി.

യോഗത്തിൽ ബിജെപി ദേശീയ നിർവാഹ സമിതി അംഗം . ശ്രീനഗരി രാജൻ,ജില്ലാ ഉപാധ്യക്ഷൻ മാരായ . കെ കുമാർ, പി രാജൻ.ജില്ലാ സെക്രട്ടറി എ വി മുരളീധരൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് . കെ എൻ പ്രകാശ്,ബിജെപി ഇടുക്കി മണ്ഡലം പ്രസിഡണ്ട് സുരേഷ്,ഏലപ്പാറ മണ്ഡലം പ്രസിഡന്റ്സന്തോഷ് കൃഷ്ണ,വണ്ടൻമേട് മണ്ഡലം പ്രസിഡന്റ് സജി വട്ടപ്പാറ, ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ സെക്രട്ടറിമാരായ സാനു പി ജോസഫ്, അനിൽ ദേവസ്യ , ന്യൂനപക്ഷമോർച്ച മുൻ ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു ,കട്ടപ്പന മണ്ഡലം പ്രസിഡന്റ് . ടി സി ദേവസ്യ,വൈസ് പ്രസിഡന്റ് . ജിബിൻ സെബാസ്റ്റ്യൻ,ഏലപ്പാറ മണ്ഡലം പ്രസിഡന്റ് അലക്സ് അലക്സാണ്ടർ,ഇടുക്കി മണ്ഡലം പ്രസിഡന്റ് ഡാനിയൽ, . കെ കെ രാജപ്പൻ,സോണി ഇളപ്പുങ്കൽ,. തോമസ് ചെറിയാൻ തുടങ്ങിയവർ  പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം