വാത്തി എന്ന ചിത്രത്തിൽ ധനുഷ് എഴുതിയ പ്രണയ ഗാനം പുറത്തിറങ്ങി

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തില്‍ ധനുഷ് എഴുതിയ പ്രണയഗാനം ഇന്ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.

ജിവി പ്രകാശ് കുമാര്‍ സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയും. ചിത്രത്തിന്റ രചനയും വെങ്കി അറ്റ്‌ലൂരി തന്നെയാണ് . ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്.നാനേ വരുവേന്‍ ആണ് ധനുഷ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദുജ ആയിരുന്നു നായിക. സെല്‍വരാഘവന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →