ചുണ്ടൻ വള്ളവും ബോട്ടും കൂട്ടിയിടിച്ച് അപകടംഫിനിഷിങ് പോയന്റില്‍ നിന്ന് ചുണ്ടൻ തിരികെ വേഗത്തില്‍ തുഴഞ്ഞു വരുമ്പോള്‍ എതിരെ നിന്നും ട്രാക്കിലേക്ക് വന്ന ബോട്ട് ഇടിച്ചുകയറുകയായിരുന്നു

ആലപ്പുഴ: ചാമ്പ്യൻസ് ലീഗ് വള്ളം കളിക്ക് ശേഷം ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ മത്സരത്തിൽ വിജയിച്ച ശേഷം സ്റ്റാർട്ടിങ് പോയിന്റിലേക്ക് മടങ്ങുകയായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും മറ്റൊരു ബോട്ടുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഫിനിഷിങ് പോയന്റില്‍ നിന്ന് ചുണ്ടൻ തിരികെ വേഗത്തില്‍ തുഴഞ്ഞു വരുമ്പോള്‍ എതിരെ നിന്നും ട്രാക്കിലേക്ക് വന്ന ബോട്ട് ഇടിച്ചുകയറുകയായിരുന്നു. തുഴച്ചിലുകാരനായ അൻവിന് കാലിനു പരുക്കേറ്റു. മറ്റു തുഴച്ചിലുകാര്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Share
അഭിപ്രായം എഴുതാം