വിവാഹധനസഹായം വിതരണം ചെയ്തു

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 540 പേര്‍ക്ക് വിവാഹധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരള  മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം 540 പേര്‍ക്ക് 1,26,85,000 രൂപ വിവാഹധനസഹായവും ചികിത്സാസഹായമായി 39 പേര്‍ക്ക് 5,40,000 രൂപയുമാണ് നല്‍കിയത്.

2022 സെപ്റ്റംബര്‍ മാസം മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 23.5 കോടി രൂപ വരവും 5.75 കോടി രൂപ ചെലവും വരുന്ന വാര്‍ഷിക ബഡ്ജറ്റ് യോഗം അംഗീകരിച്ചു.
 

Share
അഭിപ്രായം എഴുതാം