പാലക്കാട്: സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 5, 6, 7 തീയതികളില്‍

പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം, കാറ്റഗറി നമ്പര്‍: 516/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അര്‍ഹരായവരുടെ മൂന്നാംഘട്ട അഭിമുഖം പി.എസ്.സി ജില്ലാ ഓഫീസില്‍ ജനുവരി 5, 6, 7 തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പ്രൊഫൈല്‍/ എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ പ്രമാണങ്ങളുമായി എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം