തിരുവനന്തപുരം: അഭിമുഖം 28ന്

തിരുവനന്തപുരം: സെപ്റ്റംബര്‍ 24 ന് പ്രസിദ്ധികരിച്ചിട്ടുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ്‌വര്‍ക്ക് സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കുളള അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണിക്ക് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഈ കോഴ്‌സിന് അപേക്ഷിച്ചിട്ടുള്ളതും, അഡ്മിഷന്‍ എടുക്കാന്‍ താല്‍പര്യമുള്ളവരുമായ എല്ലാ അപേക്ഷകരും ആവശ്യമായ അസല്‍ രേഖകളുമായി ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഫീസ് ആനുകൂല്യം ഉള്ളവര്‍ ഏകദേശം 1,000/- രൂപയും, മറ്റുള്ളവര്‍ ഏകദേശം 3,500/- രൂപയും ഒടുക്കണം.  വിശദ വിവരങ്ങള്‍ക്ക് www.cpt.ac.in, 0471-2360391.

Share
അഭിപ്രായം എഴുതാം