നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനാകും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് എത്തും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാഡമി .2016ലാണ് കമൽ ചെയർമാനായി ചുമതലയേറ്റത്.

1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന ചിത്രത്തിന് രചന ഒരുക്കിയാണ് രഞ്ജിത്ത് സിനിമാ ലോകത്ത് ചുവടുവച്ചത്.തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ ‘ദേവാസുരം’ എന്ന സിനിമ കരിയറിലെ വഴിത്തിരിവായി. 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ സംവിധായകനായി.നിരവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയ രഞ്ജിത് നടനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഭീഷ്‌മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്

Share
അഭിപ്രായം എഴുതാം