85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം

March 17, 2024

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം അവശനിലയില്‍ ആയി …

ഉദ്യോഗസ്ഥ ക്ഷാമം; മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

March 12, 2024

തിരുവനന്തപുരം: ഉദ്യോഗസ്ഥ ക്ഷാമം കാരണം മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.ഗതാഗത വകുപ്പ് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട് എങ്കിലും ഉദ്യോഗസ്ഥരുടെ അധിക തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് വകുപ്പ് അറിയിക്കുന്നത്. സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗമായി 24 മണിക്കൂറും വാഹന പരിശോധനക്ക് …

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഹരത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

March 12, 2024

കൊടൈക്കനാൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശികളായ എസ് വിജയ് (24), പി ഭരത് (24), റാണിപ്പേട്ട സ്വദേശി പി രഞ്ജിത്ത്കുമാർ (24) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ‘മഞ്ഞുമല്‍ ബോയ്‌സ്’ …

പേരാമ്പ്ര നൊച്ചാട് തോട്ടിൽ യുവതിയെ മരിച്ചനിലയിൽകണ്ടെത്തി

March 12, 2024

കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്പ്ര പോലിസില്‍ …

പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; പ്രതിഷേധം രേഖപ്പെടുത്തി ചൈന

March 12, 2024

ബെയ്ജിങ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരമുള്ള സേല ടണൽ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈ-ലെയ്ൻ ടണൽ …

ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു; കെ സി വേണുഗോപാലിനെതിരെ ശോഭാ സുരേന്ദ്രൻ

March 12, 2024

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ സി വേണു​ഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു എന്നാണ് ആരോപണം. രാജസ്ഥാനിലെ മുന്‍ …

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് എം കെ സ്റ്റാലിൻ

March 12, 2024

ചെന്നൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്‍റെ പേടി മോദിയുടെ മുഖത്ത് ഇപ്പോഴേ ഉണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്ന് മോദി പല പദ്ധതികളും …

ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

March 12, 2024

കടുത്തുരുത്തി : ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പന്ത്രണ്ടാംമൈൽ,കടയം ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ ബാബു (57) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് (12.03.2024) വെളുപ്പിനെ കുറുപ്പന്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന …

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാർ; കെഎസ്ഐഡിസിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം തുടരാം

March 12, 2024

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ കെഎസ്ഐഡിസിക്കെതിരെ അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒയോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്‍ത്തിച്ചു. …

ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം ദേശാഭിമാനിയില്‍; സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത് ഇതാദ്യം

March 12, 2024

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. ‘റംസാന്‍: സാഹോദര്യത്തിന്റെ, മാനവികതയുടെ പ്രഖ്യാപനം’ എന്ന തലക്കെട്ടില്‍ റംസാന്‍ വ്രതാരംഭത്തെക്കുറിച്ചാണ് ലേഖനം. ഇത് ആദ്യമായാണ് ദേശാഭിമാനിയില്‍ സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത്. ദേശാഭിമാനിയോടും സിപിഐഎമ്മിനോടുമുള്ള നിലപാട് …