കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിയെന്ന പരാതി അന്വേഷിക്കണമെന്ന് ജില്ലാ കളക്ടർ.
ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും ആളന്ന് തഹസിൽദാർ റിപ്പോർട്ട് നൽകണമെന്ന് കളക്ടർ നിർദേശം നൽകി.
മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് ഓടയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്റാണ് ആദ്യം രംഗത്ത് എത്തിയത്.
തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഓടയുടെ നിർമാണം തടയുകയായിരുന്നു. ഇതോടെയാണ് കെആർഎഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം കളക്ടർ സ്ഥലം അളക്കാൻ തീരുമാനിച്ചത്.