ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. അതിനിടെ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള കശ്മീര്‍ ടൈഗേഴ്‌സ് ഏറ്റെടുത്തു.
അതേസമയം ജമ്മുവില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞദിവസം കത്വയില്‍ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു സിവിലിയന് പരുക്കേറ്റിരുന്നു.

കശ്മീരിലെ റിയാസിയില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →