ന്യുഡല്‍ഹി: സായുധ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു. ഇരുവരുടെയും ഭൗതികദേഹം സംസ്‌കരിച്ച കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെ ശ്മശാനത്തില്‍ നിന്നും രാവിലെ ചിതാഭസ്മം ഏറ്റുവാങ്ങിയ പെണ്‍മക്കള്‍ കൃതികയും തരിണിയും ഹരിദ്വാറില്‍ എത്തിച്ചു. തുടര്‍ന്ന മതപരമായ ചടങ്ങുകളോടെ ഗംഗാ നദിയില്‍ നിമജ്ഞനം ചെയ്യുകയായിരുന്നു. നേരത്തെ പെണ്‍മക്കളാണ് ചിതയ്ക്ക് തീകൊളുത്തിയത്. ബന്ധുക്കളുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ബിപിന്‍ റാവത്തിന്റെയും പത്നിയുടെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു
