കഠിനകുളം സംഭവത്തില്‍ യുവതിയോടുകാട്ടിയ ക്രൂരതയെല്ലാം ഭര്‍ത്താവിന്റെ അറിവോടെയെന്ന് പൊലീസ്

തിരുവനന്തപുരം: കഠിനകുളം സംഭവത്തില്‍ വീട്ടമ്മയോടുകാട്ടിയ ക്രൂരതകളെല്ലാം ഭര്‍ത്താവിന്റെ അറിവോടെ ആയിരുന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികളായ രാജന്‍, മന്‍സൂര്‍, അക്ബര്‍ എന്നിവര്‍ക്ക് ഗൂഢാലോചനയിലും പങ്കുണ്ട്. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. വീട്ടമ്മയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് നൗഫല്‍, അക്ബര്‍ മന്‍സൂര്‍ എന്നിവരാണ്. യുവതിയുടെ ദേഹത്ത് കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിച്ചതും മകനെ മര്‍ദിച്ചതും ഇവരാണ്. കൊറോണ പരിശോധനാഫലം ലഭിച്ചശേഷം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read more…ഭര്‍ത്താവ് പണം വാങ്ങി കൂട്ടുകാര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു- പീഢനത്തിനിരയായ യുവതിയുടെ മൊഴി.

കഠിനംകുളത്ത് രണ്ട് കുട്ടികളുടെ മാതാവായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിനിരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍വച്ചും അവിടെനിന്ന് അഞ്ചുവയസുള്ള കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍കണ്ട കാര്‍യാത്രികര്‍ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

Read more…കഠിനകുളത്തു നിന്നും അതികഠിന വാര്‍ത്ത; ഭര്‍ത്താവും ആറുപേരും അടങ്ങുന്ന സംഘം കൂട്ടലൈഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, ഭാര്യ അബോധാവസ്ഥയില്‍ ആശുപത്രിയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍;

Share
അഭിപ്രായം എഴുതാം