കഠിനകുളം കൂട്ടബലാല്‍സംഗ കേസ്: ഒളിവില്‍പോയ പ്രതി പിടിയില്‍

തിരുവനന്തപുരം: കഠിനകുളത്ത് ഭര്‍ത്താവിന്റെ അറിവോടെ വീട്ടമ്മയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവിലിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവര്‍ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ(27)യാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read more…കഠിനകുളത്തു നിന്നും അതികഠിന വാര്‍ത്ത; ഭര്‍ത്താവും ആറുപേരും അടങ്ങുന്ന സംഘം കൂട്ടലൈഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, ഭാര്യ അബോധാവസ്ഥയില്‍ ആശുപത്രിയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍;

ഭര്‍ത്താവിനു പുറമേ ചാന്നാങ്കര ആറ്റരികത്ത് വീട്ടില്‍ മന്‍സൂര്‍(40), അന്‍സി മന്‍സിലില്‍ അര്‍ഷാദ്(35), പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റിയന്‍(62), പുതുവല്‍പുരയിടം വീട്ടില്‍ മനോജ് എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയതത്. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്. വസ്തങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

Read more…ഭര്‍ത്താവ് പണം വാങ്ങി കൂട്ടുകാര്‍ക്ക് ഭാര്യയെ വില്‍ക്കുകയായിരുന്നു- പീഢനത്തിനിരയായ യുവതിയുടെ മൊഴി.

Share
അഭിപ്രായം എഴുതാം