താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: താഴത്തങ്ങാടി പാറ പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായി. കൊല്ലപ്പെട്ട ഷീബയുമായും സാലിയുമായും അടുപ്പമുള്ള ആളാണ് പിടിയിലായത്.

കൊലയ്ക്കുശേഷം കടന്ന് കളയുമ്പോൾ ചെങ്ങളത്ത് പെട്രോൾ പമ്പിൽ യുവാവ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾപമ്പ് ജീവനക്കാരനെ ചോദ്യംചെയ്തപ്പോഴാണ് കൊലയാളിയെ പറ്റി വിവരം ലഭിച്ചത്.

Read more,,, കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക്

ബുധനാഴ്ച 03/06/2020 വൈകിട്ടാണ് ആണ് പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ട യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

More read… കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം

കൊല്ലപ്പെട്ട ഷീബയ്ക്കും സാലിയ്ക്കും പലരുമായും സാമ്പത്തിക ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കവർച്ചാ ശ്രമമാണ് എന്ന്‌ വരുത്തി അന്വേഷണം വഴിതെറ്റിക്കാൻ ആണ് കാറും സ്വർണ്ണവും മോഷ്ടിച്ചു കൊണ്ടു പോയത് എന്ന് കരുതുന്നു.

Read more… താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം

Share
അഭിപ്രായം എഴുതാം