അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി; ജില്ലാ കലക്ടര്‍

കോഴിക്കോട്‌: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് 19 രോഗലക്ഷണമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വരാന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82746

Share
അഭിപ്രായം എഴുതാം