പോലീസിന്റെ ‘സിംസ്’ പദ്ധതിയിലും ക്രമക്കേട്

തിരുവനന്തപുരം ഫെബ്രുവരി 13: കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പാക്കുന്ന സിംസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടെന്ന് വ്യക്തമാകുകയാണ്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അടക്കം വകുപ്പിനെതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസുമായി ബന്ധപ്പെട്ട കൂടുതല്‍ പദ്ധതികള്‍ സംശയത്തിന്റെ നിഴലില്‍ വരുന്നത്.

സംസ്ഥാന പോലീസ് പുതുതായി നടപ്പാക്കിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റമാണ് സിംസ് പദ്ധതി. ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് പോലീസ് ആസ്ഥാനത്താണ്. കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പൂര്‍ണ്ണമായും പദ്ധതി നടപ്പാക്കുന്നതെന്നാണ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ഗാലക്സോ എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം