കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന

ജനീവ: മുതിര്‍ന്ന വ്യക്തികള്‍ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് കോവിഡ് -19 കാലഘട്ടത്തിലെ ശാരീരിക-മാനസികാരോഗ്യത്തിന് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ശരാശരി ഒരു മണിക്കൂര്‍ ശാരീരിക വ്യായാമവും വേണം. അവരുടെ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

എല്ലാ പ്രായത്തിലുമുള്ള ആളുകളും വെറുതെയിരിക്കുന്ന സമയം ഒഴിവാക്കണം. പകരം വ്യായാമം ചെയ്ത് ആരോഗ്യം നിലനിര്‍ത്തണം.”ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് -2 പ്രമേഹം, ക്യാന്‍സര്‍ എന്നിവ തടയാനും നിയന്ത്രിക്കാനും മാത്രമല്ല, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുകയും അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുറച്ച് ബുദ്ധിശക്തിയും ഓര്‍മയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു,” ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ റൂഡിഗര്‍ ക്രെച്ച് വ്യക്തമാക്കി.നടത്തം, സൈക്ലിംഗ്, പൂന്തോട്ടപരിപാലനം, വൃത്തിയാക്കല്‍ എന്നിവയില്‍ ഏതും ഇതിനായി ചെയ്യാം.പ്രായപൂര്‍ത്തിയായവരില്‍ നാലില്‍ ഒരാള്‍ക്കും കൗമാരക്കാരില്‍ നാലുപേര്‍ക്കും മതിയായ വ്യായാമം ലഭിക്കുന്നില്ല.എല്ലാ ദിവസവും സജീവമായിരിക്കുന്നത് നമ്മുടെ ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഫിസിക്കല്‍ ആക്ടിവിറ്റി മേധാവി ഫിയോണ ബുള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം