‘മലയാള രാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രത്തിൻറെ സ്ഥാപകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്; സംവിധാനം ആഷിഖ് അബു.

തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം സ്ഥാപിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയം കുന്നൻ’ എന്നപേരിൽ സിനിമയാകുന്നു. പൃഥ്വിരാജാണ് നായകൻ. ആഷിക് അബു സംവിധാനം ചെയ്യുന്നു.

“ലോകത്തിൻറെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായ മറവിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവചരിത്രത്തിൻറെ നൂറാം വാർഷികത്തിൽ (2021-ൽ) ചിത്രീകരണമാരംഭിക്കുന്നു.” എന്നാണ് ഈ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

Share
അഭിപ്രായം എഴുതാം