റിയാദ്: റോബോട്ട് സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ് ഹൃദയം മാറ്റിവെച്ചത്. ഗ്രേഡ് നാല് ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16 വയസുള്ള കൗമാരക്കാരനായിരുന്നു രോഗി
സൗദി സര്‍ജന്‍ ഡോ. ഫിറാസ് ഖലീലിന്റെ നേതൃത്വം
കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയാക് സര്‍ജനും കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ സൗദി സര്‍ജന്‍ ഡോ. ഫിറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മൂന്ന് മണിക്കൂര്‍ എടുത്ത ശസ്‌ത്രക്രിയ നടത്തിയത്. ആഴ്‌ചകളോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം ആശുപത്രിയുടെ മെഡിക്കല്‍ കമ്മിറ്റിയുടെ അംഗീകാരവും രോഗിയുടെ കുടുംബത്തിന്റെ അംഗീകാരവും നേടിയ ശേഷമാണ് ശസ്‌ത്രക്രിയ നടത്തിയത്.
ആരോഗ്യ പരിപാലനത്തില്‍ സൗദിയുടെ സ്‌ഥാനം ഉയര്‍ത്തുന്ന വിജയം
മെഡിക്കല്‍ വെല്ലുവിളികളും സങ്കീര്‍ണതകളും മറികടന്നാണ് ഗുരുതര ഹൃദ്രോഗബാധിതനായ രോഗിയില്‍ വിജയകരമായ ഹൃദയം മാറ്റിവെക്കല്‍ നടത്തിയത്. ആരോഗ്യ പരിപാലനത്തില്‍ സൗദിയുടെ സ്‌ഥാനം ഉയര്‍ത്തുന്നതാണ് ഈ വിജയം. ചികിത്സാഫലങ്ങളും രോഗികളുടെ അനുഭവവും മെച്ചപ്പെടുത്തുന്ന മെഡിക്കല്‍ പ്രാക്ടീസുകള്‍ നവീകരിക്കാനുള്ള കിങ് ഫൈസല്‍ സ്‌പെഷ്യലിറ്റ് ആശുപത്രിയുടെ ശേഷി എടുത്തുകാണിക്കുന്നതുമാണ് ഈ നേട്ടം.