ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാനുള്ള അരവിന്ദ്‌ കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്‌. 48 മണിക്കൂറിന്‌ ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ്‌ ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്‌തത്‌. കേജ്രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ ചെയ്യുന്നത്‌ പരിഹാസ്യമാണെന്നും ബിജെപി എംപി സുധാന്‍ഷു ത്രിവേദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്‌ഥാനത്തുനിന്ന്‌ രാജി പ്രഖ്യാപിച്ചത്‌ കേജ്രിവാളിന്റെ പിആര്‍ സ്‌റ്റണ്ടാണെന്ന്‌ ബിജെപി ദേശീയ വക്താവ്‌ പ്രദീപ്‌ ഭണ്‌ഡാരി പറഞ്ഞു.

രാജി നാടകമെന്ന്‌ ബിജെപി,

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്രിവാള്‍ സെപ്‌തംബര്‍ 16 ന്‌ പാര്‍ട്ടി ഓഫിസ്‌ സന്ദര്‍ശിച്ചശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചപ്പോഴാണ്‌ രാജി പ്രഖ്യാപിച്ചത്‌. അപ്രതീക്ഷിതമായാണ്‌ കെജ്രിവാള്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കണമെ ന്നാവശ്യപ്പെട്ട്‌ ബിജെപി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച്‌ ഭരണം നടത്താനുള്ള സാധ്യതകളായിരുന്നു കെജ്രിവാള്‌ തേടിയത്‌.ഇപ്പോള്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ദിവസത്തിന്‌ ശേഷമാണ്‌ രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്തുകൊണ്ട്‌ കെജ്രിവാള്‍ ഇപ്പോള്‍ തന്നെ രാജിവെക്കുന്നില്ല, 48 മണിക്കൂര്‍ നേരത്തേക്ക്‌ എന്തിന്‌ കാത്തിരിക്കുന്നു എന്ന ചോദ്യങ്ങളും ബിജെപി അടക്കം വിവിധ ഭാഗത്ത്‌ നിന്നും ഉയരുന്നുണ്ട്‌. .

ഡല്‍ഹി നിയമസഭ ഉടന്‍ ചേരും.

കെജ്രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന്‌ പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന്‌ സ്‌പീക്കര്‍ റാം നിവാസ്‌ ഗോയല്‍ അറിയിച്ചിട്ടുണ്ട്‌. കെജ്രിവാളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെയാണ്‌ സ്‌പീക്കര്‍ ഇക്കാര്യം അറിയിച്ചത്‌.മനീഷ്‌ സിസോദിയ യുടെ വീട്ടില്‍ വെച്ച്‌ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിലാണ്‌ കെജ്രിവാള്‍ രാജിക്കാര്യം അറിയിക്കുന്നത്‌. എന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ്‌ ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌. അത്‌ നേരത്തെ ആക്കണമെന്നാണ്‌ എഎപി ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ്‌ എഎപിയുടെ ആവശ്യം.

കെജ്രിവാള്‍ രാജിവെച്ചാല്‍ ആ കസേരയിലേക്ക്‌ ആര്‌?;

രണ്ട്‌ ദിവസത്തിനകം കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബര്‍ വരേയോ അടുത്ത തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും വരേയോ പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടിക്ക്‌ കണ്ടെത്തേണ്ടിത്‌ വരും. കെജ്രിവാള്‍ കഴിഞ്ഞാല്‍ നിലവില്‍ പാര്‍ട്ടിയില്‍ രണ്ടാമന്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ആണ്‌.മന്ത്രി അതിഷി അടക്കമുള്ളവരുടെ ലിസ്‌റ്റ്‌ മുമ്പിലുണ്ട്‌.അതാരാകും എന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കംഉറ്റു നോക്കുന്നത്‌. .

മുഖ്യമന്ത്രിസ്‌ഥാനത്തേക്ക്‌ സാധ്യതയുളളവര്‍ .

1-സുനിതാ കെജ്രിവാള്‍

മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കെജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‌ക്കുന്നുണ്‌. മുന്‍ ഐ.ആര്‍.എസ്‌. ഉദ്യോഗസ്‌ഥ കൂടിയാണ സുനിത. കെജ്രിവാളിനെ ഇ.ഡി. അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ വളരെ നിര്‍ണായക നീക്കങ്ങളായിരുന്നു സുനിതയുടെ ഭാഗത്തുനിന്നുണ്ടായത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡല്‍ഹി, ഗുജറാത്ത്‌, ഹരിയാണ അടക്കമുള്ളിടങ്ങളിലെ പ്രചാരണം സുനിത ഏറ്റെടുത്തിരുന്നു. . കെജ്രിവാളിന്റെ അറസ്‌റ്റിന്‌ പിന്നാലെ പത്രസമ്മേളനങ്ങളിലടക്കം സുനിതയുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സുനിത നിലവില്‍ ഡല്‍ഹിയില്‍ നിന്നുള്ള എം.എല്‍.എയോ എഎപി അംഗമോ അല്ല.

.2-അതിഷി

കെജ്രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയാണ്‌ എഎപി മുതിര്‍ന്ന നേതാവായ അതിഷി.കെജ്രിവാള്‍ ജയിലിയാതോടെ സര്‍ക്കാരിന്റെ പ്രധാനമുഖമായി അതിഷി മാറിയിരുന്നു. കല്‍ക്കാജി മണ്‌ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്‌ഥാനത്ത്‌ പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്‌. നിലവില്‍ വിദ്യാഭ്യാസം.ടൂറിസം, കല, സാംസ്‌കാരികം, ഭാഷ, പൊതുമരാമത്ത്‌ വകുപ്പ്‌, വൈദ്യുതി എന്നീ വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്യുന്നു�്‌.സിസോദിയ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും സുപ്രധാന സ്‌ഥാനത്തിരിക്കുന്നയാളാണ്‌ അതിഷി

3-.കൈലാഷ്‌ ഗെഹ്ലോത്‌.

2020 മുതല്‍ അദ്ദേഹം കെജ്രിവാള്‍ മന്ത്രിസഭയില്‍ ഉണ്ട്‌. നിലവില്‍ ഗതാഗതം, പരിസ്‌ഥിതി തുടങ്ങിയ വകുപ്പുകളാണ്‌ കൈകാര്യം ചെയ്യുന്നത്‌. 2015മുതല്‍ അദ്ദേഹം നിയമസഭയില്‍ ഉണ്ട്‌..നിലവിലുള്ള മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ചയാളാണ്‌ കൈലാഷ്‌ ഗെഹ്ലോത്‌. അതിഷിക്ക്‌ പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ്‌ കൈലാഷിന്‌റേത്‌. നജാഫ്‌ഗഢില്‍ നിന്നാണ്‌ നിയമസഭയില്‍ എത്തുന്നത്‌.

4-സൗരഭ്‌ ഭരദ്വാജ്‌..

പാര്‍ട്ടിയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ്‌ സൗരഭ്‌ ഭരദ്വാജ്‌. പത്ര സമ്മേളനങ്ങളിലും പൊതു ചര്‍ച്ചകളിലും സൗരഭ്‌ ഭരദ്വാജ്‌ സ്‌ഥിര സാന്നിധ്യമായിരുന്നു. .കെജ്രിവാള്‍ ജയിലിലായതോടെ അതിഷിക്കൊപ്പം ചേര്‍ന്ന്‌ നിന്ന്‌ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമാണ്‌. . ഗ്രേറ്റര്‍ കൈലാഷില്‍ നിന്നാണ്‌ അദ്ദേഹം നിയമസഭയില്‍ എത്തുന്നത്‌. ഡല്‍ഹി ആരോഗ്യവകുപ്പിന്‌റേയും ജലവകുപ്പിന്‌റേയും ചെയര്‍മാനായിരുന്നു അദ്ദേഹം. നിലവില്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സൗരഭ്‌ ഭരദ്വാജിന്റെ പേരും ഉയരുന്നുണ്ട്‌.

5-ഗോപാല്‍ റായ്‌

ആംആദ്‌മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്‌ .ഗോപാല്‍ റായ്‌ .2013 മുതലാണ്‌ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുന്നത്‌. 2015ല്‍ ബാബര്‍പുര്‍ മണ്‌ഡലത്തില്‍ നിന്ന്‌ മത്സരിച്ച്‌ നിയമസഭയില്‍ എത്തി. 2020ലും വിജയം ആവര്‍ത്തിച്ചു. . നിലവില്‍ വികസനം, പരിസ്‌ഥിതി, വനം, പൊതുകാര്യം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു�്‌..അതുകൊണ്ട്‌ തന്നെ അടുത്ത മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഗോപാല്‍ റായിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌.

6-ഇമ്രാന്‍ ഹുസൈന്‍

2013ല്‍ ബി.എസ്‌.പിയില്‍ ആയിരുന്ന ഇമ്രാന്‍, 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി സ്‌ഥാനാര്‍ഥി ആയാണ്‌ മത്സരിക്കുന്നത്‌. ബിജെപിയുടെ ശ്യാം ലാല്‍ മൊര്‍വാളിനെ, തോല്‍പ്പിച്ചാണ്‌ നിയമസഭയിലെത്തുന്നത്‌. ഭക്ഷ്യവിതരണവകുപ്പ്‌, ഡല്‍ഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വകുപ്പ്‌ കൈകാര്യം ചെയ്യുന്നു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌.സാധ്യതകല്‌പിക്കുന്നവരില്‍ ഇമ്രാന്‍ ഹുസൈന്റെ പേരും ഉയര്‍ന്ന്‌ കേള്‍ക്കുന്നുണ്ട്‌

.

Share
അഭിപ്രായം എഴുതാം